വർണാഭമായ ഈ ലോകത്തു നിറപ്പകിട്ടേകുന്നത് കുട്ടികുരുന്നുകൾ ആണ്.. അവരുടെ സന്തോഷങ്ങളും ചിരികളും ആണ് മാതാപിതാക്കൾ കഴിഞ്ഞുള്ള മറ്റൊരേ ഒരു സ്വർഗം... നിഷ്‌ഫലമാം ബാല്യം..... എന്നും പുഞ്ചിരിയോടുകൂടി ഹായ് ആന്റി പറയുന്നൊരു മുഖം... പേരറിയില്ല എങ്കിലും അവൻ എന്നും എനിക്കു പ്രിയപ്പെട്ടവൻ ആയ പോലെ... 10വയസ്സെങ്കിലും ഉണ്ടാകും അവനു... സ്വന്തം മാതാപിതാക്കൾ അടുത്തില്ലാതെ ദൂരെ ഒരു വീട്ടിൽ കുഞ്ഞിനെ നോക്കുന്നു... അക്ഷരങ്ങളുടെയും കലകളുടെയും ലോകത്തെ അറിയേണ്ട ഈ കുരുന്നു കുഞ്ഞിനെ പാർക്കിൽ കൊണ്ടുപോവുക അതിനെ പൊന്നു പോലെ നോക്കുക.. അതാണവന്റെ ജോലി.. അതിന്റെ അമ്മ ഫ്രണ്ട്സുമായി വർത്തമാനാവും.... ആ കുഞ്ഞ് സൈക്കിൾ ഓടിക്കുമ്പോൾ വീണു.. എല്ലാരുടേം മുന്നിൽ വെച്ചു ചീത്തപറഞ്ഞു.. ആകെ ഒറ്റപ്പെട്ട ആ പാവം ബാലൻ... സ്വന്തം കുഞ്ഞിനെ വെറും 10 വയസ്സുകാരനെ നോക്കാൻ ഏല്പിച്ച ആ അമ്മ... അമ്മമാരുടെ കൈകളിൽ കിട്ടുന്ന സുരക്ഷിതത്വം വേറെ എവിടെ കിട്ടും? സ്വന്തം കുടുംബത്തിന് വേണ്ടി വിദ്യാഭ്യാസവും എല്ലാം നഷ്ടപെട്ട എത്രെയോ ബാല്യങ്ങൾ... വിലപിടിപ്പുള്ള വസ്ത്രങ്ങൾക്കും റിമോട്ട് കാറുകൾക്കും പിന്നാലെ പോകുന്ന ബാല്യം... ഇന്നിതാ ഇവിടെ ഒരു ബാങ്ക് വന്നിരിക്കുന്നു.. അച്ചനും അമ്മയും കൂലിപ്പണിക്കാർ.. ആ ബാങ്കിന്റെ പടുകൂറ്റൻ കെട്ടിടം ഉയരുന്നത് വരെ അച്ചനും അമ്മക്കും മൂന്നുകുട്യോൾക്കും അതാകും സ്വർഗം . ചേച്ചി എന്ന് പറഞ്ഞാൽ ആറു വയസ്സ്.. ബാക്കി കുരുന്നുകൾ... മാതാപിതാക്കൾ ജോലി ചെയ്യുമ്പോൾ കുട്യോൾടെ ഉത്തരവാദിത്വം ആ ചേച്ചിക്കും... രണ്ട് കുട്യോൾക്കും മാർബിൾ കല്ല് കഷ്ണങ്ങൾ പെറുക്കി കൊടുത്തും വണ്ടികൾ കാണിച്ചു കൊടുത്തും മണ്ണിലും സിമന്റിലും ഓടിക്കളിച്ചും പാവം.. ഇന്നാരെങ്കിലും കുട്യോള് മണ്ണിൽ കളിക്കുന്ന കണ്ടാൽ കയറു അകത്തു പറഞ്ഞാകും വഴക്ക്.. (ഈ ഞാൻ ഉൾപ്പെടെ😂 )ആരെങ്കിലും കൊടുക്കുന്ന പഴകിയ വസ്ത്രവും എല്ലാം ആയി വഴിയരുകിൽ നില്കുന്നു... അവരുടെ ഉള്ളിലും ഒരു ചോദ്യം ഉണ്ട്... ഇവിടെ ബാങ്ക് വരുന്നവരെ ഈ തണലിൽ... അത് കഴിഞ്ഞാൽ വേറെ കെട്ടിട നിർമാണത്തിന്റെ ഭാഗമാകുവാൻ..... നിസ്സഹായതയുടെ ചെറു കണ്ണുനീർ തുള്ളികൾ ഒരു മഴയായ് പെയ്യുന്നുണ്ട് എന്നും ഈ കുരുന്നു ബാല്യങ്ങളിൽ.... നല്ലൊരു വർണാഭമായ നിമിഷങ്ങൾ ഇവർക്കേകാൻ നമുക്ക് കൈകോർക്കാം....
Thursday, February 23, 2017
ബാല്യം

Friday, February 17, 2017
രംഗബോധമില്ലാത്ത കോമാളി
അങ്ങനെ വലിയ ആരവങ്ങൾ ഒന്നും ഇല്യാതെ ജീവിതത്തിൽ ആദ്യമായി സർക്കസ് കാണാൻ പോയി.... ആ സർക്കസ് കൂടാരം മുതൽ ഓരോ മൺതരിയിലും ഒരു കൂട്ടായ്മ... നമുക്കതു അന്വർഥമാകുന്നു.... നമ്മളുടെ കുട്യോള് എന്തെങ്കിലും കാണിച്ചാൽ നീ എന്താ സർക്കസ് കളിക്യാണോ??അതോ കോമാളിയോ ??അതേ രംഗബോധം ഇല്യാത്ത വെറും കോമാളികൾ കൂടിയതാണോ സർക്കസ് . ഒരിക്കലും അല്ല.. കാണുന്നവർക്കു ആർത്തു കൂവാം.. വിസിലടികൾ... മേളങ്ങൾ.. അതിനിടയിലും കച്ചവടം ഒപ്പിക്കാൻ തക്കം പാർത്തു ഐസ് ക്രീമും ജ്യൂസും ചിപ്സുമായി നടക്കുന്നവരും.... റിങ്ങിൽ തൂങ്ങി ആടിയും തീ വിഴുങ്ങിയും.. പമ്പരം കറങ്ങും പോൽ കറങ്ങിയും പെൺതരികൾ ഇവിടെയും സ്ഥാനം ഉറപ്പിച്ചു .. അതിനടിയിൽ വയസ്സായ ഒട്ടകവും കുതിരയും ഇവരിൽ ഒരാളായി നിന്നു..... കാണികളിൽ ജിജ്ഞാസ കോരി ഇടുവാൻ ബൈക്ക് സവാരിയും... എന്റെ കൃഷ്ണാ കാത്തോളണേ എന്ന് അല്ലാതെ കൈയടിക്കുമ്പോൾ വേറൊന്നും വന്നില്യ.. ജീവിക്കാൻ വേണ്ടി കോമരം തുള്ളുന്നിവർ... (കഠിന പ്രയത്നം ഉണ്ടെങ്കിൽ എന്തും നേടാം എന്നു ഇവരെ കണ്ടാൽ മതി... )ഒരു തല നാരിഴക്കു തെറ്റിയാൽ മതി ഇവരുടെ ജീവന് തന്നെ ഭീഷണി ആകാൻ.. കൂടു വിട്ടു കൂടു വിട്ടു.... ഞാണിൻ മേൽ ഇനിയും സർക്കസ് കോമരങ്ങൾ ബാക്കി... കൈ അടികളും വിസിലുകളും അതിലുമപ്പുറം ജന സഹസ്രങ്ങളേയും കാത്തുകൊണ്ട് ജംബോ സർക്കസ് തുടരുന്നു.....
Saturday, February 11, 2017
ഒരു തുടക്കം
ഇത് വരെ ഒരു പാട് സുഹൃത്തുക്കൾ ബ്ലോഗ് എഴുതുന്നതും അത് share ചെയ്യുന്നതും കണ്ടിട്ടുണ്ട്. അപ്പോൾ കരുതി ഞാൻ എന്ത് എഴുതാനാ? എനിക്ക് അതിനൊക്കെ കഴിയുമോ? അതിനുള്ള സമയം കിട്ടുമോ? അത്രയ്ക്കൊക്കെ അനുഭവ സമ്പത്തൊക്കെ എനിയ്ക്കുണ്ടോ? ഇപ്പോൾ എന്റെ പകുതിയുടെ (വാമഭാഗം എന്ന് സാഹിത്യപരമായി പറയാം) സപ്പോർട്ടോടെ ഇതാണ് പറ്റിയ സമയം എന്ന് കരുതുന്നു. ഞങ്ങൾക്കും ഞങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കാൻ ഇത് ഉപകരിയ്ക്കും എന്ന് കരുതുന്നു.എല്ലാവരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുക്കുന്നു.
മൈലാഞ്ചി മൊഞ്ചുള്ള കൂട്ടുകാരി
കാക്കക്കൂട്ടിൽ കല്ലിട്ട ഒരു പ്രതീതീ... വളപൊട്ടു പോലെ കുണുങ്ങിയുള്ള ചിരികളും നല്ല അത്തറിന്റെ സുഗന്ധവും മയിലാഞ്ചി മൊഞ്ചുള്ള അവരുടെ വർത്തമാനവും... സ്കൂളിൽ വെച്ചു അറിയാതെ ആണെങ്കിലും അവരുടെ ബെഞ്ചിലേക്ക് ഒന്നു കണ്ണോടിക്കും.. ഒരേ വീട്ടിലെ നാലു സഹോദരിമാരെ പോലെ ആരുന്നു അവർ.. അതിൽ ഒരു തനി മൊഞ്ചത്തി ഉണ്ടേ.. ഒരു കുറുമ്പി കൂട്ടുകാരി.. കൂട്ടത്തിൽ വായാടി... അന്നാദ്യമായാണ് അവൾ നിശബ്ദയായി ഞാൻ കണ്ടത്.. എന്താടീ ഒരു സങ്കടം ?ഉച്ചക്ക് ഒന്നും കഴിച്ചില്ലലോ നീയ്. ഇന്നു നൊയമ്പുണ്ടോ നിനക്ക് ?എയ് ഒന്നുല്യാടീ... അപ്പോളാ പുറകിൽ നിന്നൊരു വിളി... അവളുടേ അടുത്ത ചങ്ങാതി ആയിരുന്നു.. നീ അവളോടൊന്നും ചോദിക്കണ്ട.. അവൾക്കു വീട്ടിൽ കല്യാണം ആലോചിക്കുന്നു.. അവൾ എത്ര ഒഴിഞ്ഞു മാറീട്ടും വീട്ടിൽ ഒരേ നിർബന്ധാ ടീ.. അയ്യോ പ്ലസ് ടു അല്ലെ.. അപ്പോളേക്കും?.. പിന്നെ കുറച്ചു ദിവസത്തക്ക് അവളെ സ്കൂളിക് കൺടില്യ.. പിന്നെ അവൾ വന്നു. ഡീ അടുത്ത മാസം എന്റെ നിക്കാഹാന്.. നീ വരണം ട്ടൊ. നിന്റെ ചേട്ടത്തിയമ്മേം കൂട്ടണംട്ടോ... പറഞ്ഞു അവൾ... ഡീ അടുത്ത മാസം ? അപ്പോൾ നമുക്ക് പ്ലസ്ടു ഫൈനൽ എക്സാം അല്ലെ.. അതേടീ.. എക്സാം എഴുതാൻ പുതിയാപ്ലടെ വീട്ടുകാർ സമ്മതിച്ചട്ട്ണ്ട്. പിന്നെ കാണാം ട്ടോ പറഞ്ഞ് അവൾ പോയി. പിന്നെ അവളെ ഞങ്ങൾ എല്ലാരും കണ്ടത് മയിലാഞ്ചി ചോപ്പിൽ ചുവന്ന പട്ടുസാരിയിൽ മുല്ലപ്പൂവും എല്ലാം അണിഞ്ഞു നിൽക്കുന്ന അവളെ...... ഞങ്ങളെ കണ്ടപ്പോൾ അവളുടെ മിഴികളിൽ ഒരു കണ്ണുനീർ പൊടിഞ്ഞു.... ആ കണ്ണുനീര്തുള്ളികൾ കുറെ വര്ഷങ്ങള്ക്കു ശേഷം അവളെ ഓർമ്മിപ്പിച്ചു.. ചെറു പ്രായത്തിലെ... സ്കൂളിന്റെ പടിയിറങ്ങി ജീവിതത്തിൽ ഭർത്താവും കുട്ടികളുമായി ഒരു കോണിൽ അവളും ഉണ്ടാകും.. അവളെ പോലെ ചെറുപ്രായത്തിൽ വിവാഹം കഴിക്കേണ്ടി വന്ന കുറെ കുട്ടികൾ ഉണ്ടാകും.... അവർക്കെല്ലാവർക്കും അല്ല ഈ പ്രിയ തട്ടമിട്ട സുന്ദരിക്ക് വേണ്ടി ഈ ഓർമ്മ സമർപ്പിക്കുന്നു...
Subscribe to:
Posts (Atom)